കോട്ടയം : പുതുപ്പള്ളി കൊട്ടാരക്കടവിൽ കാർ ഒഴുക്കിൽപ്പെട്ടു. പുതുപ്പള്ളി പള്ളിക്കു മുന്നിൽ കൊട്ടാരക്കടവിലാണ് കാർ ഒഴുക്കിൽ പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കാറിനുള്ളിലുണ്ടായിരുന്നു കുട്ടികൾ അടക്കമുള്ള സംഘം അത്ഭുതകരമായ രക്ഷപ്പെട്ടു. പുതുപ്പള്ളിയിൽ നിന്നും ഞാലിയാകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. പുതുപ്പള്ളി പള്ളിയുടെ എതിർവശത്തുള്ള ഇടറോഡിലൂടെ കാർ മുന്നോട്ട് നീങ്ങുന്നതിനിടെ, വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.
ശക്തമായ ഒഴുക്കിൽപ്പെട്ട കാർ ഒഴുകി നീങ്ങുന്നതിനിടെ ഡ്രൈവർ പുറത്തിറങ്ങിയശേഷം കുട്ടികളെ രക്ഷപ്പെടുത്തി. അത്ഭുതകരമായ രീതിയിലാണ് ഡ്രൈവറും കുട്ടികളും കാറിനുള്ളിൽ നിന്നും രക്ഷപ്പെട്ടത്. ഒഴുക്കിൽപ്പെട്ട കാർ പുറത്തെടുക്കുന്നതിനായി ക്രെയിൻ കൊണ്ടുവന്നെങ്കിലും ഒഴുക്കിൽ അകപ്പെട്ടു. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് കാർ ഒഴുകിപ്പോകാതെ കെട്ടിയിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഴിമറ്റം സദനം സ്കൂളിന് നീലഞ്ചിറ കടപ്ളാവിൽ വൽസമ്മയുടെ വീട്ടിന് മുകളിലേയ്ക്കാണ് മതിലിടിഞ്ഞ് വീണത്. സമീപ വാസിയായ പാറപ്പറമ്പിൽ ബിജുവിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ബിജുവിന്റെ വീടിന്റെ മതിൽ പൾസമ്മയുടെ വീടിൻറെ മതിലിലേക്ക് ഇടുകയും ഈ മതിൽ ഇവരുടെ വീട്ടിലേക്ക് വീഴുകയും ആയിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇത് കൂടാതെ , രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ കുറവിലങ്ങാട് മേഘലയിലെ തോടുകൾ മിക്കതും കരകവിഞ്ഞു. പാടശേഖരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയതോടെ കൃഷി നാശ ഭീക്ഷണിയിൽ ആണ് കർഷകർ. ആയാംകുടി ആപ്പാംഞ്ചിറ റോഡിൽ വെള്ളം കയറി ഗതാഗത തടസം ഉണ്ടായി മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം റോഡിൽ വെള്ളം കയറി.
എം സി റോഡിൽ വെമ്പള്ളി പാടശേഖരത്ത് വെള്ളം കയറി നിരവധി കർഷകരുടെ കൃഷിയിടത്തിൽ വെള്ളം കയറിയ നിലയിൽ ആണ് കിടങ്ങൂർ മറ്റക്കര പന്നകം തോട് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ അടക്കം വെള്ളം കയറി ഇന്നലെ വൈകുന്നേരം ശക്തമായ വെള്ളം ഒഴുക്കിനെ തുടർന്ന് സ്ക്കൂൾ വിട്ട് എത്തിയ കുട്ടികൾ അടക്കം ദുരിതത്തിൽ അകപെട്ടു.
പാലായിൽ മീനച്ചിൽ ആർ മിക്ക സ്ഥലത്തും കരതൊട്ട അവസ്ഥയിൽ ആണ്. മൂന്നാനി പ്രദേശത്ത് റോഡിൽ വെള്ളം കയറി. ഇവിടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കനത്ത മഴയിൽ കോട്ടയം ഈരയിൽ ക്കടവ് റോഡിലും വെള്ളം കയറി. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലാണ് വെള്ളം കയറിയത്. ഈരയിൽ ക്കടവ് റോഡിൽ രണ്ടിടത്തായാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. റോഡിൻറെ മധ്യഭാഗത്താണ് ജലനിരപ്പ് ഉയർന്നത്. വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടായിട്ടുണ്ടെങ്കിലും ഇരുചക്ര വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.