കോട്ടയം : കശാപ്പിനായി കൊണ്ടുവന്ന 2 പോത്തുകൾ ഇടഞ്ഞ് 2 പേരേ വെട്ടി പരിക്കേല്പിച്ചു. പ്രവിത്താനം കണ്ണൻ കുളത്ത് മാണി, മകൻ സോജൻ എന്നിവർക്കാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വയറിന് പരിക്കേറ്റ മാണിയെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കു ശേഷം കാരിത്താസ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചാടെയാണ് സംഭവം.
മാണിയുടെ വീട്ടിലേക്ക് കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോഴായിരുന്നു ആക്രമിച്ച ശേഷം ഇടഞ്ഞോടിയത്. പോത്ത് പിന്നീട് പ്രവിത്താനം ആശു പത്രിക്കു പിൻ ഭാഗത്തുള്ള ചൂര നോലിക്കൽ ബിനോയിയുടെ പുരയിടത്തിൽ നിലയുറപ്പിച്ചു. സംഭവമറിഞ്ഞ് പാലാ പോലീസും ഫയർഫോഴ്സ്, റവന്യു അധികൃതരും സ്ഥലത്തെത്തി.