കോട്ടയം പൂവരണിയിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും മൂന്നര ലക്ഷം തട്ടി : ജീവനക്കാരൻ അറസ്റ്റിൽ 

പൊൻകുന്നം : മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന എൽ ആന്റ് ടി ഫിനാൻസ് എന്ന സ്ഥപനത്തിന്റെ പേരിൽ പണം തിരുമറി നടത്തിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെ്തു. പൂവരണി , മല്ലികശേരി ഭാഗത്ത് , കൂട്ടിയാനിൽ വീട്ടിൽ അജിത് ചന്ദ്രനെയാണ് പൊൻകുന്നം   പോലീസ് അറസ്റ്റ് ചെ്തത്. 

Advertisements

ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് ആയി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് മെമ്പർമരിൽ നിന്നു മുന്നുലക്ഷത്തി നാൽപ്പതിനായിരം (340000/- ) രൂപയോളം വാങ്ങി എടുക്കുകയും എന്നാൽ ഈ തുക മെമ്പർമാർക്ക് തിരികെ നൽകുകയോ ,സ്ഥാപനത്തിൽ തിരികെ അടക്കുകയോ ചെയ്യാതെ കബളിപ്പിച്ച് പണം ഇയാൾ തട്ടിയെടുക്കുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാപന ഉടമ നൽകിയ പരാതിയുടെ തുടർന്ന്  പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.പൊൻകുന്നം സ്റ്റേഷൻ സബ് ഇൻസ്പെകടർ അഭിലാഷ്.എം.ഡി , എ,എസ്,ഐ മാരായ നിസാർ ,അജിത് കുമാർ, സിപിഓ മാരായ, ഷാജി ചാക്കോ , ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.