കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 6 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. അയർകുന്നം സെക്ഷൻ പരിധിയിലെ പറമ്പുകര,മേത്താ പ്പറമ്പ്,സ്പിന്നിംഗ് മിൽ,താന്നിക്കൽപ്പടി,പാറപ്പുറം, എം ജി കോളനി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കാഞ്ഞിരം കവല, ചേലകുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്തു പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം, പാരഗൺ പടി, ഇടപ്പള്ളി ,പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മാത്തൻകുന്ന്, ഒയാസിസ് വില്ല, പ്ലാമൂട്, ചകരി, കാവിൽത്താഴെമൂല, വില്ലേജ്, സെമിനാരി, പാലത്ര ഐസ് പ്ലാന്റ്, നേരിയ ഇൻഡസ്ട്രിയൽ , ഏതൻ റബ്ബർ , എം ബി എം റബ്ബർ, കാവാലം റബ്ബർ, റൂബി റബ്ബർ,നേരിയന്ത്ര, പുലിക്കുഴി, റെയിൻബോ, എന്നക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാരികാട് ടോപ്പ്,ഞണ്ടുകല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ക്രൈസ്റ്റ് നഗർ, സഞ്ജീവനി ഹോസ്പിറ്റൽ, ചൂളപ്പടി, റിലൈൻസ്, റിലൈൻസ് സൂപ്പർ മാർക്കറ്റ്, സൗപർണിക പാറേൽപള്ളി, എസ് ബി എച്ച് എസ് ഗ്രൗണ്ട്, എസ് ബി എച്ച് എസ്, ഇൻഡസ് ബാങ്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.