സുനിലിൻ്റെ അഴിഞ്ഞാട്ടം ! വമ്പൻ ജയവുമായി കൊൽക്കത്ത പോയിൻറ് പട്ടികയിൽ ഒന്നാമത്

ലഖ്‌നൗ : വിരുന്നുകാരാണെന്ന മര്യാദ കാട്ടാതെ സ്വന്തം മൈതാനത്ത് ലഖ്നൗവിനെ തല്ലിച്ചതയ്ക്കുകയും , എറിഞ്ഞു വീഴ്ത്തുകയും ചെയ്ത കൊൽക്കത്ത വമ്പൻ വിജയവുമായി പോയിൻറ് പട്ടികയിൽ ഒന്നാമത്. സുനിൽ നരേന്റെ ബാറ്റിംഗ് മികവിൽ മികച്ച ടോട്ടൽ പണിതുയർത്തിയ കൊൽക്കത്ത, 93 റണ്ണിനാണ് ലഖ്നൗവിനെ തകർത്തത്. ഇതോടെ ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി രാജസ്ഥാനെ പിന്നിലാക്കി കൊൽക്കത്ത പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി. 11 കളികളിൽ നിന്ന് കൊൽക്കത്തക്ക് 16 പോയിൻ്റ് ഉള്ളപ്പോൾ , ഒരു കളി കുറച്ച് കളിച്ച രാജസ്ഥാനും ഇത്ര തന്നെ പോയിൻ്റ് ഉണ്ട്. എന്നാൽ റൺ റേറ്റിന്റെ  അടിസ്ഥാനത്തിലാണ് കൊൽക്കത്ത മുന്നിലെത്തിയത്. 

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊൽക്കത്ത : 236/6

ലഖ്നൗ : 137 / 10

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്ക ഓപ്പണര്‍ സുനില്‍ നരെയ്നിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തപ്പോള്‍ ഫില്‍ സാള്‍ട്ട് 14 പന്തില്‍ 32 റണ്‍സും രമണ്‍ദീപ് സിംഗ് ആപന്തില്‍ പുറത്താകാതെ 25 റണ്‍സുമെടുത്ത് തിളങ്ങി. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊല്‍ക്കത്തക്കായി ഫില്‍ സാള്‍ട്ടും നരെയ്നും ചേര്‍ന്ന് വെടിച്ചില്ല് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ 61 റണ്‍സടിച്ചു. നരെയ്നെ സാക്ഷി നിര്‍ത്തി ആദ്യ രണ്ടോവറില്‍ തന്നെ സാള്‍ട്ട് 12 പന്തില്‍ 32 റണ്‍സടിച്ചു. അടുത്ത രണ്ടോവറില്‍ ആക്രമണം ഏറ്റെടുത്ത നരെയ്ന്‍ 13 പന്തില്‍ 30 റണ്‍സിലെത്തി. സാള്‍ട്ടിനെ നവീന്‍ ഉള്‍ ഹഖ് മടക്കിയെങ്കിലും നരെയ്ന്‍ ആക്രമണം തുടര്‍ന്നു.

പവര്‍ പ്ലേ പിന്നിടുമ്ബോള്‍ 70 റണ്‍സിലെത്തിയ കൊല്‍ക്കത്ത ഒമ്ബതാം ഓവറില്‍ 100 കടന്നു. 27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ നരെയ്ന്‍ മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ പതിനൊന്നാം ഓവറില്‍ മൂന്ന് സിക്സ് പറത്തി. രവി ബിഷ്ണോയിക്കെതിരെയും സിക്സ് പറത്തിയ നരെയ്നെ ഒടുവില്‍ ബിഷ്ണോയി തന്നെ മടക്കിയെങ്കിലും അപ്പോഴേക്കും കൊല്‍ക്കത്ത 12 ഓവറില്‍ 140 റണ്‍സിലെത്തിയിരുന്നു. ഏഴ് സിക്സും ആറ് ഫോറും അടക്കം 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ ഐപിഎല്‍ കരിയറിലാദ്യമായി 400 റണ്‍സ് നേട്ടവും പിന്നിട്ട് റണ്‍വേട്ടയില്‍ ടോപ് ത്രീയിലെത്തി.നരെയ്ന്‍ പുറത്തായശേഷമെത്തിയ ആന്ദ്രെ റസല്‍(8 പന്തില്‍ 12) സിക്സ് അടിച്ചു തുടങ്ങിയെങ്കിലും ഗൗതമിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. പതിനാറാം ഓവറില്‍ രഘുവംശിയും(26 പന്തില്‍ 32) പതിനെട്ടാം ഓവറില്‍ റിങ്കു സിംഗും(11 പന്തില്‍ 16) പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രമണ്‍ദീപ് സിംഗ് 18 ഓവറില്‍ കൊല്‍ക്കത്തയെ 200 കടത്തി. പത്തൊമ്ബതാം ഓവറില്‍ രണ്ട് സിക്സ് പറത്തിയ രമണ്‍ദീപ് അവസാന ഓവറില്‍ 18 റണ്‍സ് കൂടി നേടി ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 235 റണ്‍സിലേക്ക് കൊല്‍ക്കത്തയെ നയിച്ചു. രമണ്‍ദീപ് 6 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 15 പന്തില്‍ 23 റണ്‍സെടുത്തു ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് 49 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ലഖ്നൗ വിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. അർഷിൻ കുൽക്കർണി (9)  ആദ്യം തന്നെ മടങ്ങി. രാഹുലും (25) , സ്റ്റോണിസും (36) ചേർന്ന് കളി മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ 15 റൺ  വ്യത്യാസത്തിൽ ഇരുവരും വീണു.  70 ൽ രാഹുലും , 77 ൽ ഹൂഡയും (0) , 85 ൽ സ്റ്റോണിസും വീണു. നിക്കോളാസ് പൂരൻ (10) , ആയുഷ് ബദോണി (15 ) , ടർണർ (16) , ക്രുണാൾ പാണ്ഡ്യ  (5) , യുദ്ധവിർ സിംഗ് (7) , രവി ബിഷ്ണോയി (2) എന്നിവർ തുടരെത്തുടരെ പുറത്തായതോടെ ലക്നോവിൽ കൂട്ട തകർച്ചയുണ്ടായി. ഇതോടെ കൊൽക്കത്ത വലിയ വിജയവും ഉറപ്പിച്ചു. ഹർഷിത് റാണയും , വരുൺ ചക്രവർത്തിയും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തിയാണ് ലഖ്നൗവിനെ തകർത്തത്. റസൽ രണ്ടും, സുനിൽ നരേനും , സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Hot Topics

Related Articles