ഭരണങ്ങാനം സഹകരണ ബാങ്കിൽ യു ഡി എഫിന് സമ്പൂർണ്ണ ആധികാരിക വിജയം; ജനാധിപത്യ ശക്തികളുടെ അടിത്തറ വികസിച്ചതായി ടോമി പൊരിയത്ത്

കോട്ടയം :ഭരണങ്ങാനം :ഇന്ന് നടന്ന ഭരണങ്ങാനം സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യു  ഡി എഫ് പാനലിന് സമ്പൂർണ്ണ ആധികാരിക വിജയം.യു ഡി എഫ് പാനലിലെ 13 സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഓരോ സ്ഥാനാർത്ഥിക്കും ഉള്ളത്. ഇന്ന് രാവിലെ എട്ട് മാണി മുതൽ നാല് മാണി വരെ ഭരണങ്ങാനം സെന്റ് മേരീസ് ഹൈ സ്‌കൂളിലായിരുന്നു തെരെഞ്ഞെടുപ്പ് നടന്നത്.

Advertisements

അനൂജ് സി എബി ചിറയ്ക്കൽ പുരയിടം ,ഉണ്ണികൃഷ്ണൻ നായർ കുളപ്പുറം ,കുര്യാക്കോസ് പി ടി ,വി.ജെ ജോർജ് വലിയപറമ്പിൽ ,ടി.സി തോമസ് തേക്കുംകാട്ടിൽ ,കെ.റ്റി തോമസ് കിഴക്കേക്കര ,സാജു ജോസഫ് മാറാ മറ്റത്തിൽ ,സുകുമാരൻ പി.എസ് പനച്ചിക്കൽ ,അൽഫോൻസാ ജോസ് വെട്ടിക്കൽ ,ആഷാ മാത്യു മൂത്തേടത്ത് ,തങ്കമ്മ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ,രാജീവ് എം.ഡി അച്ചൻ പറമ്പിൽ ,സോബി ജയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവരാണ് യു  ഡി എഫ് പാനലിൽ വിജയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഹകരണ മേഖലയാകെ തങ്ങളുടെ വരുതിയിലാണെന്ന് വീമ്പിളക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന വിജയമാണ് ഭരണങ്ങാനം സഹകരണ ബാങ്കിൽ യു  ഡി എഫ് നേടിയിരിക്കുന്നതെന്നു യു  ഡി എഫ് ഭരണങ്ങാനം പഞ്ചായത്ത് ചെയർമാൻ ടോമി പൊരിയത്ത് അഭിപ്രായപ്പെട്ടു.കോട്ടയം ജില്ലയിലാകെ ജനാധിപത്യ ശക്തികളുടെ അടിത്തറ വികസിച്ചതിന്റെ ചൂണ്ടു പലകയാണ് ഈ വിജയം . ഭരണങ്ങാനം സഹകരണ ബാങ്കിലെ തെരെഞ്ഞെടുപ്പിൽ മെമ്പർഷിപ്പ് ചേർത്തതിന് ചൊല്ലി പുകമറ സൃഷ്ടിച്ചുകൊണ്ട് വ്യാജ പ്രസ്താവനകളുമായി രംഗത്ത് വന്ന മാണി ഗ്രൂപ്പിന്റെ കുല്സിത തന്ത്രങ്ങളെ ചെറുത്ത് തോൽപ്പിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ടോമി ഫ്രാൻസിസ് പൊരിയത്ത് അഭിവാദ്യം ചെയ്തു .

മാണിഗ്രൂപ്പ് സ്ഥിരമായി കൈയ്യടക്കി ഭരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സഹകരണ  ബാങ്കിലും;ഗുണ്ടായിസത്തിലൂടെ പിടിച്ചടക്കാൻ നോക്കിയ രാമപുരം സഹകരണ ബാങ്കിലും ജനാധിപത്യ ചേരിയുടെ കൊടിക്കൂറ ഉയരുമ്പോൾ പാലാ മാർക്കറ്റിങ്ങ് സഹകരണ സംഘത്തിൽ കൃത്രിമത്തിലൂടെ നേരിയ വോട്ടിനു വിജയിച്ചവരുടെ ചന്ദ്രഹാസം അവരുടെ അധഃപതനമാണ് കാണിക്കുന്നതെന്ന് ടോമി ഫ്രാൻസിസ് പൊരിയത്ത് ചൂണ്ടിക്കാട്ടി.സംസ്ഥാന  ഭരണം കൊണ്ട് ഒരു നേട്ടവും ഇല്ലാതായ മാണി ഗ്രൂപ്പ് അണികൾ ഇപ്പോൾ നിരാശയിലാണെന്നും;ജനാധിപത്യ ചേരിയുടെ പൊന്നാപുരം കോട്ടയായി ഭരണങ്ങാനം മേഖല എക്കാലവും നിലകൊള്ളുമെന്നും ടോമി ഫ്രാൻസിസ് പൊരിയത്ത് കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.