മുണ്ടക്കയം : ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായ എരുമേലി, മുണ്ടക്കയം പ്രദേശങ്ങളിലെ വനാതിര്‍ത്തിയില്‍ വനംവകുപ്പ് സുരക്ഷാ സംവിധാനമൊരുക്കുന്നു.46 കിലോമീറ്ററില്‍ സൗരോര്‍ജ വേലിയും 3.3 കിലോമീറ്ററില്‍ ആന കടന്നുവരാത്ത വിധം ആഴത്തില്‍ കിടങ്ങും നിര്‍മിക്കും. നബാര്‍ഡിന്‍റെയും രാഷ്‌ട്രീയ കൃഷി വികാസ് യോജനയുടെയും സാമ്ബത്തിക സഹായത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ സോളാര്‍ വേലിയും കിടങ്ങും നിര്‍മിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.
നബാര്‍ഡിന്‍റെ 3.50 കോടി സഹായത്തിലാണ് 31 കിലോമീറ്ററില്‍ സൗരവേലി നിര്‍മിക്കുന്നത്.കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍റെ ചുമതലയിലായിരിക്കും നിര്‍മാണം. ആനശല്യം കൂടുതലുള്ള ആഴുതക്കടവ്-കാളകെട്ടി (അഞ്ചു കിമീ), കണ്ടങ്കയം-മതമ്ബ (16 കിമീ) മുറിഞ്ഞപുഴ പ്ലാക്കത്തടം ആദിവാസി കോളനി (10 കിമീ) എന്നിവിടങ്ങളിലാണ് സോളാര്‍വേലി പണിയുക.കന്നാട്ട്കവല-പന്നിവെട്ടുംപാറ (500 മീറ്റര്‍), കൊമ്ബുകുത്തി ആദിവാസി കോളനി (ഒരു കിമീ), മഞ്ഞളരുവി-കുളമാക്കല്‍( 300 മീറ്റര്‍) എന്നിവിടങ്ങളാണ് 51.7 ലക്ഷം രൂപ മുടക്കി കിടങ്ങ് നിര്‍മിക്കുക. രാഷ്‌ട്രീയ കൃഷി വികാസ് യോജന സഹായത്തിലാണ് 15.5 കിലോമീറ്ററില്‍ സൗരവേലി. മഞ്ഞളരുവി-മാമ്ബടി (ആറ് കിമീ), കോയിക്കാവ്-പായസപ്പടി (9.5) കിമീറ്ററിലാണ് 1.5 കോടി ചെലവില്‍ ഇതിന്‍റെ നിര്‍മാണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ മാമ്ബടി മുതല്‍ പാക്കാനം വരെ 37.5 ലക്ഷം രൂപ ചെലവില്‍ കിടങ്ങും പണിയും. നിലത്തു മുട്ടാത്ത വിധം പ്രത്യേക പോസറ്റുകളില്‍ മൂന്നു മീറ്റര്‍ തൂങ്ങിക്കിടക്കുന്ന സ്റ്റീല്‍ കമ്ബികളിലായിരിക്കും സൗരോര്‍ജം പ്രവഹിക്കുക. ആനകള്‍ക്ക് ചെറിയ ഷോക്ക് ലഭിക്കുകയും കാട്ടിലേക്ക് പിന്തിരിയുകയും ചെയ്യുമെന്ന് വനംവകുപ്പ് വിശദമാക്കുന്നു.