കോട്ടയം പരിപ്പ് ഏനാദിയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് ചെങ്ങളം സ്വദേശി മരിച്ചു : മരിച്ചത് ഏനാദിയിൽ  കോഴിക്കട നടത്തുന്നയാൾ

കോട്ടയം : കോട്ടയം പരിപ്പ് ഏനാദിയിൽ സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് കോഴിക്കട ഉടമ മരിച്ചു. ഏനാദിയിൽ കോഴിക്കട നടത്തുന്ന ചെങ്ങളം സ്വദേശിയായ അജു തോമസ് (49) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ പരിപ്പ് ഏനാദി ഹൈസ്കൂൾ ജംഗ്ഷനിൽ ആയിരുന്നു അപകടം. തന്റെ കോഴി കടയിൽ നിന്നും ഇറച്ചി കോഴികളുമായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു അജു തോമസ്. ഈ സമയം പരിപ്പിൽ നിന്ന് ചെങ്ങളം ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ ബൈക്ക് അജു സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ അജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

Advertisements

Hot Topics

Related Articles