കോട്ടയം അയ്മനത്ത് കുട്ട വഞ്ചിയിൽ നിന്ന് വീണ് ഏഴു വയസുകാരി മരിച്ചു : മരിച്ചത് മൈസൂർ സ്വദേശികളായ ദമ്പതികളുടെ മകൾ

കോട്ടയം: കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്ന അന്യസംസ്ഥാന സംഘത്തിലെ ഏഴു വയസുകാരി മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളുടെ മകൾ അർപ്പിത എന്ന പെൺകുട്ടിയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6.30 ഓടെ ചീപ്പുങ്കൽ ഭാഗത്ത് പെണ്ണാർ തോട്ടിലാണ് സംഭവം. ഇവർ 15 വർഷമായി ചീപ്പുങ്കൽ പുന്നച്ചുവട് ഭാഗത്ത് താമസിച്ചു വരുകയായിരുന്നു. ആറ്റുവക്കത്ത് കുട്ടിയുടെ വസ്ത്രങ്ങൾ ഇരിക്കുന്നത് കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഗാന്ധിനഗർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles