കോട്ടയം ചങ്ങനാശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം: മരിച്ചത് ചങ്ങനാശേരി മലയക്കുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ

കോട്ടയം : ചങ്ങനാശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ചങ്ങനാശേരി മലയക്കുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് മരിച്ചത്. മലയക്കുന്ന് പുത്തൻപറമ്പിൽ ചന്ദ്രൻ്റെ മകൻ അനിൽ (49) ആണ് മരിച്ചത്. എം സി റോഡിൽ ചങ്ങനാശേരി എസ് ബി കോളജിന് മുന്നിൽ രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ചങ്ങനാശേരി ടൗണിൽ നിന്നും ഓട്ടം വന്ന ഓട്ടോറിക്ഷ യാത്രക്കാരെ ഇറക്കിയ ശേഷം തിരിക്കുകയായിരുന്നു.

Advertisements

ഇതിനിടെ ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് എത്തിയ കാറിൽ ഓട്ടോറിക്ഷ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. ഉടൻ തന്നെ ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.

Hot Topics

Related Articles