കോട്ടയം : സി പി എം ജില്ലാ സമ്മേളനത്തിൻ്റെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ മധ്യ വയസ്കനെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊല്ലാട് കൊച്ചികുന്നേൽ ശ്യാം (37) സാം (35) അമ്പാട്ടുപറമ്പിൽ ആജു (35) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കൊല്ലാട്, ബോട്ട്ജെട്ടി കവലയിലാണ് അക്രമ സംഭവം ഉണ്ടായത്. കൊല്ലാട് സർവീസ് സഹകരണ ബാങ്കിന് സമീപം പാർട്ടി സമ്മേളനത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്നതിന്റെ ഇടയിലാണ് ആക്രമണം ഉണ്ടായത്.
അക്രമി സംഘത്തിൽ ഉണ്ടായിരുന്ന നാലാമാനെ തിരിച്ചറിയാനായിട്ടില്ല. പാറങ്ങാട്ട് വീട്ടിൽ പോൾ പി എം നെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് പ്രതികൾ മർദ്ദനത്തിൽ നിന്നും പിന്മാറിയത്, ഗുരുതരമായി തലക്കും ശരീരത്തിനും പരിക്ക് പറ്റിയ പോളിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു, ശേഷം മെഡിക്കൽ കോളേജ് ലേക് അയക്കുകയായിരിക്കുന്നു.