കടുത്തുരുത്തി; പ്രധാനമന്ത്രിയുള്‍പെടെയുള്ള വിവിഐപികള്‍ പങ്കെടുക്കുന്ന സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ മാന്‍വെട്ടം സ്വദേശികളായ ദമ്പതികളും. പ്രധാനമന്ത്രി ദേീശയ പതാക ഉയര്‍ത്തുന്ന ചടങ്ങിലും ഇതോടുനുബന്ധിച്ചു നടക്കുന്ന സ്വാതന്ദ്രദിന പരേഡിലുമെല്ലാം ഇവര്‍ ക്ഷണിതാക്കളാണ്.
മാന്‍വെട്ടത്ത് പ്രവര്‍ത്തിക്കുന്ന മാന്‍വെട്ടം ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും മാഞ്ഞൂര്‍ പഞ്ചായത്ത് വികസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷയുമായ സാലിമ്മ ജോളിയും ഭര്‍ത്താവ് ജോളി അലക്സാണ്ടര്‍ക്കുമാണ് ക്ഷണം ലഭിച്ചത്. നമ്പാര്‍ഡില്‍ നിന്നാണ് ക്ഷണം ലഭിച്ചതെന്നും ഡല്‍ഹിക്കുള്ള ട്രെയിന്‍ ടിക്കറ്റും ചടങ്ങില്‍ പങ്കെടക്കാനുള്ള പാസ്സുമെല്ലാം ലഭിച്ചതായും സാലിമ്മ ജോളി പറഞ്ഞു. ഇവരുടെ യാത്രാ, താമസം, ഭക്ഷണം ഉള്‍പെടെയുള്ള മുവുവന്‍ ചിലവുകളും നബാര്‍ഡാണ് വഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ നിന്നും മൂന്ന് ദമ്പതികള്‍ക്കാണ് നമ്പാര്‍ഡില്‍ നിന്നും സ്വാതന്ത്രദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മറ്റു രണ്ടു ദമ്പതികള്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സാലമ്മയും ഭര്‍ത്താവും 12 ന് യാത്ര തിരിക്കും. പരിപാടികളില്‍ പങ്കെടുത്തുശേഷം 18 ന് മടങ്ങിയെത്തും.