കടുത്തുരുത്തി: കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സമാപനവും ഉമ്മന്‍ ചാണ്ടി കാരൂണ്യ സ്പര്‍ശം പദ്ധതി ചികിത്സാ സഹായ വിതരണവും നാളെ മാർച്ച് 23 ഞായറാഴ്ച്ച നടക്കും. മൂന്നിന് ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് അധ്യക്ഷത വഹിക്കും. ഉമ്മന്‍ ചാണ്ടി കാരൂണ്യ സ്പര്‍ശം ചികിത്സാ സഹായ വിതരണം ഫ്രാന്‍സീസ് ജോര്‍ജ് എംപിയും മുന്‍മന്ത്രി കെ.സി. ജോസഫും നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
ജോസഫ് വാഴയ്ക്കന്‍, പി.എം. മാത്യു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റിയന്‍, കുര്യന്‍ ജോയി, പി.എ. സലിം, ഫില്‍സണ്‍ മാത്യു, റ്റി.ജോസഫ്, ജാന്‍സ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത തുടങ്ങിയവര്‍ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടികളെ കുറിച്ച് വിശദീകരിക്കുന്നതിനായി കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ്, വൈസ് ചെയര്‍മാന്‍ എം.കെ. സാംബുജി, ബോര്‍ഡംഗങ്ങളായ സ്റ്റീഫന്‍ പാറാവേലി, എം.കെ. ബിനോയി, ജനറല്‍ മാനേജര്‍ ജെയിംസ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.