ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് 15 കോടി രൂപ കണ്ടെടുത്ത കേസില്‍ നടപടി ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് 15 കോടി രൂപ കണ്ടെടുത്ത കേസില്‍ നടപടി ആരംഭിച്ചു.ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ വെള്ളിയാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇനി കൊളീജിയം ഇതില്‍ തുടര്‍നടപടി സ്വീകരിക്കും. 2018 ല്‍ ഗാസിയാബാദിലെ സിംഭോലി പഞ്ചസാര മില്ലിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മില്ലിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് പരാതി നല്‍കിയിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisements

വ്യാജ വായ്പാ പദ്ധതിയിലൂടെ പഞ്ചസാര മില്‍ ബാങ്കിനെ വഞ്ചിച്ചുവെന്നാണ് ആരോപണം. അന്ന് ജസ്റ്റിസ് വര്‍മ്മ കമ്ബനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. അതേസമയം, ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ ഒരു പ്രസ്താവനയും നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. മാര്‍ച്ച്‌ 21 ന്, ജസ്റ്റിസ് വര്‍മ്മയുടെ വീട്ടിലെ തീ അണയ്ക്കുന്നതിനിടെ പണമൊന്നും കണ്ടെടുത്തില്ലെന്ന് ഗാര്‍ഗ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Hot Topics

Related Articles