ചങ്ങനാശേരി തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ വെള്ളത്തിൽ വീണ് കാണാതായി; കാണാതായത് പൊൻപുഴക്കുന്നേൽ താമസിക്കുന്ന കുട്ടികളെ

ചങ്ങനാശേരി: തൃക്കൊടിത്താനം ചെമ്പുമ്പുറം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. പൊൻപുഴക്കുന്നിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി ആദർശ്, ആറാം ക്ലാസ് വിദ്യാർത്ഥി അഭി എന്നിവരെയാണ് വെള്ളത്തിൽ വീണ് കാണാതായത്. കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസും, ചങ്ങനാശേരി അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ട് കുട്ടികളും ഇവിടെ എത്തിയതെന്നാണ് സംശയിക്കുന്നത്. തുടർന്ന്, ഇവർ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ഇവർ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിലും, അഗ്നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് അഗ്നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചത്. സ്ഫടികം സിനിമയുടെ ഭാഗങ്ങൾ ചിത്രീകരിച്ച പാറക്കുളമാണ് ഇത്. ഇവിടെയാണ് അപകടം ഉണ്ടായത്. അപകട വിവരം അറിഞ്ഞ് നാട്ടുകാർ അടക്കം സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles