കോട്ടയം: മെഡിക്കൽ കോളേജിനു സമീപം ഗാന്ധിനഗർ ക്ലബിനു മുന്നിലെ റോഡരികിൽ കാറിൽ എത്തി മാലിന്യം തള്ളി. KL 05 AG 5718 നമ്പർ കാറിൽ എത്തി മാലിന്യം തള്ളിയ ആൾക്കായി തിരച്ചിൽ ആരംഭിച്ച് നാട്ടുകാരും ക്ലബ് ഭാരവാഹികളും. കഴിഞ്ഞ 19 ന് രാത്രിയിലാണ് ക്ലബിനു മുന്നിലെ റോഡരികിൽ കാറിലെത്തിയ സംഘം മാലിന്യം തള്ളിയത്. ക്ലബിനു മുന്നിലെ റോഡരികിൽ മാലിന്യം തള്ളിയതു കണ്ട് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് കാറിൽ എത്തിയ ആളാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 19 ന് രാത്രി 10.34 നാണ് കാറിലെത്തി ഇവിടെ മാലിന്യം തള്ളിയത്. മാലിന്യം തള്ളിയ സംഭവത്തിൽ നാട്ടുകാരും ക്ലബ് ഭാരവാഹികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മാലിന്യം തള്ളിയ വാഹനത്തിന് എതിരെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുന്ന് ഗാന്ധിനഗർ ക്ലബ് പ്രസിഡന്റ് ഡോ.ജോൺസൺ മാങ്കുടി അറിയിച്ചു.