കോട്ടയം : സംക്രാന്തിയിൽ യാത്രക്കാരി
കയറുന്നതിനിടെ മുന്നോട്ടു എടുത്ത സ്വകാര്യബസ്സിൽ നിന്ന് വീണ് പരിക്കേറ്റത് കുമാരനല്ലൂർ സ്വദേശിയായ വീട്ടമ്മ മരിച്ചു. കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോട്ടയം ഏറ്റുമാനൂർ കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് പെട്ടന്ന് മുന്നോട്ട് എടുക്കുകയായിരുന്നു. റോഡിൽ വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ബഹളം വച്ചതോടെ ബസ് നിർത്തിയ ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. പൊലീസ് ഡ്രൈവർ എത്തിയാണ് വാഹനം റോഡിന് നടുവിൽ നിന്ന് മാറ്റി ഇട്ടത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.
കോട്ടയം സംക്രാന്തിയിൽ യാത്രക്കാരി കയറുന്നതിനിടെ മുന്നോട്ടു എടുത്ത സ്വകാര്യബസ്സിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു : മരിച്ചത് കുമാരനല്ലൂർ സ്വദേശിയായ വീട്ടമ്മ

Advertisements