കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇടുത്തി വിജയിപ്പിച്ചതിന് റെക്കോഡുമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂൾ. എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി വിജയിപ്പിച്ചതിൻ്റെ റെക്കോഡുമായാണ് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 346 കുട്ടികളിൽ എല്ലാവരും മികച്ച വിജയം നേടി. ഇതിൽ 87 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും ലഭിച്ചിട്ടുണ്ട്. 30 കുട്ടികൾക്ക് 9 വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. തുടർച്ചയായ വർഷങ്ങളിലാണ് സ്കൂളിന് മികച്ച വിജയം നേടാൻ സാധിക്കുന്നത്. കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും മികച്ച വിജയവും തുടർ വർഷങ്ങളായി മൗണ്ട് കാർമൽ സ്കൂളാണ് നേടി വരുന്നത്.