കോട്ടയം: പത്ത് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കി അച്ചായൻസ് ജുവലറി. വൈകിട്ട് നാലിന് കോട്ടയം തിരുനക്കര മൈതാനത്ത് ചേരുന്ന യോഗത്തിലാണ് അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചൻ പത്ത് ദമ്പതിമാരെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുന്നത്. ഒരു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ടോണിച്ചായൻ നിർദ്ധനരായ ദമ്പതിമാർക്ക് വഴികാട്ടുന്നത്. ഇന്ന് രാവിലെ വിവിധ മതാചാരപ്രകാരം വിവിധ സ്ഥലങ്ങളിൽ വിവാഹിതരാകുന്ന ദമ്പതിമാർ വൈകിട്ട് ഒന്നിച്ച് തിരുനക്കര മൈതാനത്ത് എത്തി ജീവിതത്തിലേയ് പ്രവേശിക്കും. ചടങ്ങുകൾക്ക് ശേഷം ഇവിടെ ഗാനമേളയും കലാപരിപാടികളും നടക്കും.
Advertisements