കോട്ടയം : ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി കുടുംബം. കോട്ടയം പുത്തനങ്ങാടിയ്ക്ക് സമീപം ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം താഴത്തങ്ങാടി പ്ളാത്തറയിൽ കൈലാസ് നാഥി (23)ന്റെ അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്. രണ്ട് ദിവസം മുൻപ് പുത്തനങ്ങാടിയിൽ ബൈക്ക് മറിഞ്ഞാണ് യുവാവിന് പരിക്കേറ്റത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൈലാസ് നാഥിന്റെ മസ്തിഷ്ക മരണം സംഭവിച്ചതോടെ ബന്ധുക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് , കണ്ണ്, വൃക്ക , ഹൃദയം , പാൻക്രിയാസ് . കരൾ , കൈ എന്നിവ ദാനം ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് അവയവങ്ങൾ ദാനം ചെയ്തത്. അപകടത്തിൽ മരിച്ച കൈലാസ് നാഥിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. എബിൻ മെഡിക്കൽ ജീവനക്കാരനാണ്. പിതാവ് മനോജ് , മാതാവ് പ്രസന്ന മനോജ് , സഹോദരി പൂജ.