കോട്ടയം നഗര മധ്യത്തിൽ സ്കൂട്ടർ മോഷണം: മോഷണം പോയത് കെഎസ്ആർടിസിക്ക് സമീപം കടയ്ക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ 

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയി. കൊടുങ്ങല്ലൂർ ഇടവിളങ്ങ് പുത്തൻ കാട്ടിൽ മുഹമ്മദിന്റെ സ്കൂട്ടറാണ് മോഷണം പോയത്. വെള്ളിയാഴ്ച രാവിലെ ടി.ബി റോഡിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടറാണ് മോഷ്ടാവ് കവർന്നത്. രാവിലെ ഇവിടെ സ്കൂട്ടർ വച്ച ശേഷം കടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്. രാവിലെ സ്കൂട്ടർ പാർക്ക് ചെയ്യുന്ന സമയത്ത് ഈ സ്ഥലത്ത് ഒരു കാറും പാർക്ക് ചെയ്തിരുന്നു. ഈ കാർ മാറ്റിയതിനുശേഷം നോക്കിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയതായി കണ്ടത്. തുടർന്ന് കോട്ടയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Advertisements

Hot Topics

Related Articles