മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തവും 10 വർഷം കഠിന തടവും : ശിക്ഷിച്ചത് പാലാ അന്തിനാട് സ്വദേശിയെ 

പാലാ : മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും കൂടാതെ 10 വര്‍ഷം  കഠിനതടവും വിധിച്ചു. അന്തിനാട് മൂപ്പന്‍മല ഭാഗത്തുള്ള കാഞ്ഞിരത്തുംകുന്നേല്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാറിനെയാണ് പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ഷിനുവിനെയാണ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. 2021 സെപ്റ്റംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി രണ്ട് മണിയോടെ  ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും പിന്നീട്              നവംബർ ഒന്നിന് രാത്രി   കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.  കേസിലെ  പ്രതിയായ  ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ക്ക്  ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.  പിഴ ഒടുക്കിയില്ലെങ്കില്‍  രണ്ടുവര്‍ഷം കഠിനതടവും അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ  നിയമം 326  എ വകുപ്പു പ്രകാരം 10 വര്‍ഷം കഠിനതടവും  പതിനായിരം രൂപ പിഴയും  ,  പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവിനുമാണ് ശിക്ഷിച്ചത്.  ഷിനുവിന്‍റെ  രണ്ടാം മരണവാര്‍ഷികത്തിന്‍റെ തലേന്നാണ് വിധി.

അഡിഷണൽ ഡ്രൈസ്ട്രിക് ആൻഡ്‌ സെഷൻസ് ജഡ്ജ് കെ. അനിൽകുമാർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്മോൻ ജോസ് പരിപ്പിറ്റതോട്

പാലാ എസ് എച്ച് ഒ കെ.പി ടോംസൺ

രാത്രി രണ്ടു  മണിക്ക്   വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന മകന്‍റെ ദേഹത്ത് പ്രതി  മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന്  റബ്ബര്‍ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ഫോര്‍മിക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സ്ഥലത്ത് എത്തിയ പാലാ പോലീസ്   പൊള്ളലേറ്റ ഷിനുവിനെ പാലാ ജനറല്‍ ആശുപത്രിയില്‍  എത്തിച്ചു. തുടർന്ന് , വിദഗ്ധ ചികിത്സയ്ക്കായി  കോട്ടയം    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയും  ചെയ്തു. തുടർന്ന്  പാലാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. തോംസണ്‍ പ്രതി ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.  പ്രോസിക്യൂഷന് ന്  വേണ്ടി അഡീഷണല്‍ പബ്ലിക്   പ്രോസിക്യൂട്ടര്‍ അഡ്വ.ജെയ്മോന്‍ ജോസ് പരിപ്പീറ്റത്തോട്ട്  ഹാജരായി.

Hot Topics

Related Articles