കോട്ടയം ചിങ്ങവനം പുത്തൻ പാലത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് : അപകടം നിയന്ത്രണം നഷ്ടമായ കാർ റോഡിൽ കറങ്ങി ലോറിയിൽ ഇടിച്ച്

കോട്ടയം : കോട്ടയം എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളജിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റതെന്നാണ് സൂചന. പരിക്കേറ്റവരെ പൊലീസ് ജീപ്പിലും , സ്വകാര്യ വാഹനത്തിലുമായി കോട്ടയം ജില്ല ജനറൽ ആശുപത്രിയിലും എത്തിച്ചു. 

Advertisements

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നിമാറി വട്ടം കറങ്ങിയശേഷം, ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കളെ ഇതുവഴി എത്തിയ സ്വകാര്യ കാറിലും , പോലീസ് ജീപ്പിലും ആയാണ് ആശുപത്രിയിൽ എത്തിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. പോലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്. 

Hot Topics

Related Articles