നാടൻ തേങ്ങാ അന്യ സംസ്ഥാനങ്ങളിലേക്ക് : തേങ്ങാ ക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്

കോട്ടയം: കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന തേങ്ങകൾ അന്യ സംസ്ഥാനങ്ങളിലേക്ക് വാങ്ങി കൊണ്ടുപോകുന്നത് വ്യാപകമായിരിക്കുകയാണ്. ഇത് ഓണമടുക്കുന്നതോടെ സംസ്ഥാനത്ത് നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വലിയ തോതിൽ ഉള്ള വിലവർധനവിനു കാരണമാകുമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗം എബി ഐപ്പ് പറഞ്ഞു.

Advertisements

കർണാടക തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നാളികേരത്തിൽ നിന്ന് മൂല്ല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന നിരവധി കമ്പനികൾ പുതുതായി ആരംഭിച്ചിട്ടുണ്ട്. കർണാടക കേന്ദികരിച്ച് തേങ്ങാപാൽ ഉൽപ്പാദിപ്പിക്കുന്നവയു൦ തമിഴ്നാട് കേന്ദികരിച്ച് തേങ്ങാപൗഡർ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമാണ് തുടങ്ങിയ ഇരിക്കുന്നത്. ഇവരുടെ ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്കാണ് പോകുന്നത്. ഹൈബ്രിഡ് തെങ്ങുകളിൽ ഉണ്ടാകുന്ന തേങ്ങാകളേക്കാൾ കേരളത്തിലെ തനതു തേങ്ങാകൾക്കുള്ള കൊഴുപ്പു൦ കമ്പും ഇവരെ വിപണി വിലയേക്കാൾ ഉയർന്ന വിലകൊടുത്ത് ഇവിടെ നിന്ന് വാങ്ങാൻ കാരണമാക്കി. നിലവിൽ എഴുപതുരൂപായിക്ക് മുകളിലുള്ള വിലയ്ക്കാണ് ഇവർ തേങ്ങാ വാങ്ങുന്നത് ഇതേ സ്ഥിതി തുടർന്നാൽ ഓണ൦ അടുക്കുന്നതോടെ നാളികേരത്തിന്റെ നൂറുരൂപായു൦ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറു രൂപയൂ൦ ആകാനുള്ള സാധ്യതയാണ് കാണുന്നത്.

Hot Topics

Related Articles