കോട്ടയം കളക്ടറേറ്റിൽ ശലഭോദ്യാനത്തിന്റെ മധ്യത്തിൽ സ്റ്റേർക്കേസ് നിർമ്മിക്കാൻ നീക്കം : വ്യത്യസ്തമായ ശലഭങ്ങളുടെ ആവാസ വ്യവസ്ഥിതി തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം 

കോട്ടയം : ജില്ലാ കളക്ടറേറ്റിന് മുന്നിലെ ശലഭോദ്യാനം തകർത്ത് സ്റ്റേർക്കേസ് നിർമ്മിക്കാനുള്ള നീക്കം. അത്യപൂർവ ഇനം ശലഭങ്ങളുടെ ആവാസ വ്യവസ്ഥ തകർത്ത് കോൺക്രീറ്റ് കാട് നിർമ്മിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാണ്. വ്യാഴാഴ്ച രാവിലെയാണ് കളക്ടറേറ്റ് വളപ്പിലെ ശലഭോദ്യാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജില്ല കളക്ടറേറ്റിലെ രണ്ടാം നിലയിൽ എഡി എമ്മിന്റെ ഓഫിസിന്റെ ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നതിനായി സ്റ്റേർ കേസ് നിർമ്മിക്കുന്നതിനാണ് നീക്കം. ഈ സ്റ്റേർക്കേസിന്റെ നിർമ്മാണത്തിനായി ശലഭോദ്യാനത്തിനുള്ളിൽ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Advertisements

വ്യാഴാഴ്ച രാവിലെയാണ് ഇവിടെ മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചത്. വർഷങ്ങൾക്കു മുമ്പ് മിനി ആൻറണി ജില്ലാ കളക്ടർ ആയിരിക്കെയാണ് ഡോ. പുന്നൻ കുര്യൻ വേങ്കടത്തിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റ് വളപ്പിൽ ശലഭോ ധ്യാനം ആരംഭിച്ചത്. മികച്ച രീതിയിൽ പരിപാലിച്ചുപോരുന്ന ശലഭോദ്യാനത്തിലേക്ക് നൂറുകണക്കിന് വ്യത്യസ്ത ഇനങ്ങളിലുള്ള ശലഭങ്ങളാണ് എത്തുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ കളക്ടറേറ്റ് വളപ്പിൽ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന ഈ പ്രദേശത്ത് ശലഭങ്ങൾ എത്തുന്നത് വ്യത്യസ്ത അനുഭവമായും മാറിയിട്ടുണ്ട്. ഏതാണ്ട് 15 വർഷത്തോളമായി ശലഭ്യാനം ജില്ലാ കളക്ടറേറ്റിനു മുന്നിൽ പച്ചപ്പ് പടർത്തി നിൽക്കുകയാണ്. ഇതിനിടയാണ് ഇപ്പോൾ കളക്ടറേറ്റ് വളപ്പിൽ സ്റ്റെയർകെയ്സ് നിർമ്മിക്കുന്നതിന് വേണ്ടി ശലഭോദ്യാനത്തെ നശിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Hot Topics

Related Articles