കോട്ടയം :സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനും , മകൾ വീണാ വിജയനും , സി പി എം മുൻ മന്ത്രിമാർക്കെതിരെയും സ്വപ്നാ സുരേഷ് ഉന്നയിച്ചിരിക്കുന്ന അരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി സി.പി.എം. തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഗവർണറുമായുള്ള ശിത യുദ്ധം നടക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
വിലക്കയറ്റവും, കാർഷികവിളകളുടെ വില തകർച്ചയും , അഴിമതിയും , സ്ത്രി പിട നങ്ങളും മൂലം കേരളത്തിൽ അരാജകത്വം സ്യഷ്ടിച്ചിരിക്കുകയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. യുഡിഎഫ് കോട്ടയം നിയോജകമണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് കോട്ടയം നിയോജകമണ്ഡലം കൺവീനർ സിബി കൊല്ലാട്ട് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മത്തക്കടമ്പിൽ ,ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് , ജില്ല സെക്രട്ടറി അസീസ് ബഡായി , കെപിസിസി സെക്രട്ടറി പി എ സലിം, കുഞ്ഞ് ഇല്ലംപള്ളിൽ, പ്രിൻസ് ലൂക്കോസ്, പി ആർ സോനാ , റ്റി.സി അരുൺ, യൂജിൻ തോമസ്, കെ.വി ഭാസി, കുര്യൻ പി കുര്യൻ, എസ് രാജീവ്, റ്റി.സി.റോയി , ജോയി ചെട്ടി ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.