കോട്ടയം കുറിച്ചി ധനകാര്യ സ്ഥാപനത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും : ജില്ലാ പൊലീസ് മേധാവി സ്ഥലത്ത് എത്തി : സി സി ടി വി യുടെ ഡിവി ആറും മോഷണം പോയി 

കോട്ടയം : കുറിച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെ മോഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിക്കുക. മോഷണം നടന്ന സുധ ഫൈനാൻസിയേഴ്സ് സന്ദർശിച്ചശേഷം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ആണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഒരു കൂടി രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും സിസിടിവിയുടെ ഡിവിആറുമാണ് ഇവിടെ നിന്ന് മോഷണം പോയത്. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫൈനാൻസിലാണ് മോഷണം നടന്നത്. ഇവിടെ കയറിയ മോഷ്ടാവ് ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തെടുത്ത ശേഷം മോഷണം നടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. 

Advertisements

ഞായറാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് മോഷണം നടന്നത്. ധനകാര്യ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഗേറ്റിന്റെ താഴ്  അറുത്ത് മുറിച്ച ശേഷം, രണ്ടാം നിലയിലേക്ക് പ്രവേശിക്കുന്ന വാതിൽ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. വാതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷമാണ് ധനകാര്യ സ്ഥാപനത്തിനുള്ളിൽ പ്രവേഗിച്ചത്. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ അറുത്ത് മുറിച്ചു. തുടർന്ന് , ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ വിലവരുന്ന സ്വർണവും , എട്ടു ലക്ഷത്തോളം രൂപയും കവരുകയായിരുന്നു.  സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയുടെ ഡിവിആറും മോഷണം പോയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥലത്ത് എത്തിയ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പരിശോധന നടത്തി. മോഷണം അന്വേഷിക്കുന്നതിനായി ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. ചങ്ങനാശേരി , ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർമാരും കുറ്റാന്വേഷണ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. 

Hot Topics

Related Articles