കോട്ടയം : കോട്ടയം ഇരയിൽ കടവിൽ വീടിന്റെ വൈദ്യുതി മീറ്ററിന് തീപിടിച്ചു പൊട്ടിത്തെറിച്ചു. മുൻ പി. എസ്.സി അംഗം ഈരയിൽക്കടവ് കണിക്കത്തോട് ഗ്രേസമ്മ മാത്യുവിന്റെ വീട്ടിലെ വൈദ്യുത മീറ്ററാണ് പൊട്ടിത്തെറിച്ചത്. വൻ ശബ്ദത്തോടെ മീറ്റർ പൊട്ടിത്തെറിക്കുകയും തീയും പുകയും ഉയരുകയും ചെയ്തതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചു. കോട്ടയം അഗ്നിരക്ഷാസേന യൂണിറ്റ് ഓഫീസിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. ഗ്രേസമ്മയും ഭർത്താവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് തീ പിടുത്തമുണ്ടായത്. വൻ ശബ്ദത്തോടെ മീറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോൾ മീറ്ററിൽ നിന്ന് പുക ഉയരുന്നതാണ് കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇവർ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തി. കോട്ടയം അഗ്നിരക്ഷാസേനാ അസി.സ്റ്റേഷൻ ഓഫിസർ ശിവകുമാർ , ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ അശോകൻ , സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫിസർ കിഷോർ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.