കോട്ടയം : നിർണായകമായ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എരുമേലിയിൽ അടിപതറി ഇടതു മുന്നണി. കോൺഗ്രസ് സ്ഥാനാർഥിയുടെ വോട്ട് അസാധുവായ അതിനെ തുടർന്ന് മാത്രം ഭരണം ലഭിച്ച എരുമേലി പഞ്ചായത്തിൽ ഭരണം നിലനിർത്താനുള്ള അവസാന നീക്കമാണ് അട്ടിമറിക്കപ്പെട്ടത്. എരുമേലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡി (ഒഴക്കനാട്) ലാണ് തിരഞെടുപ്പ് നടന്നത്.
ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി അനിത സന്തോഷ് 609 വോട്ട് നേടി വിജയിയായി. രണ്ടാമത് എത്തിയ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വതന്ത്ര സ്ഥാനാർത്ഥി പുഷ്പ ബാബു (സ്വതന്ത്രൻ)-377 വോട്ട് നേടി. ആം ആദ്മി പാർട്ടി സ്ഥാനാർത്തിയായ ശോഭന പറമ്പിൽത്തോട്ടം 110 വോട്ടും , ബി.ജെ.പി സ്ഥാനാർത്ഥി രാധാമണി മോഹനൻ 35 ഉം , സ്വതന്ത്രനായ അനിത രാജേഷ് (സ്വതന്ത്രൻ) 13 വോട്ടും നേടി.
നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 11 സീറ്റ് വീതമാണ് ഉള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നിലപാടാണ് ഇവിടെ നിർണ്ണായകമാകുക.