സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് ഡിസംബർ 10 ഞായറാഴ്ച അനുസ്മരണ സമ്മേളനം കഴിയുന്നതുവരെ ഇളപ്പുങ്കൽ കാനം റോഡിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍.
നിയന്ത്രണം കഴിയുന്നത് വരെ കാനം ചന്തക്കവല ഭാഗത്ത് നിന്നും ഇളപ്പുങ്കൽ ഭാഗത്തേക്ക് വാഹനഗതാഗതം നിരോധിച്ചിട്ടുള്ളതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഭാഗത്ത് നിന്നും വരുന്നവർ കോട്ടയം- കുമളി റോഡേ പാമ്പാടി- പുളിക്കൽ കവല റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്നവർ കറുകച്ചാൽ-കങ്ങഴ- പുളിക്കൽകവല റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) വലത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ പൊൻകുന്നം-കൊടുങ്ങൂർ റോഡേ -ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
മണിമല ഭാഗത്തുനിന്നും വരുന്നവർ ചാമംപതാൽ- കൊടുങ്ങൂർ റോഡേ – ഇളപ്പുങ്കൽ വന്ന് (ഗവൺമെന്റ് പ്രസ്സ്) ഇടത്തോട്ട് തിരിഞ്ഞ് കാനം റോഡേ പോകേണ്ടതാണ്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സി.എം.എസ് പള്ളിയുടെയും, സി.എം.എസ് സ്കൂളിന്റെയും, ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതാണ്. തിരികെ വാഹനങ്ങൾ കാഞ്ഞിരപ്പാറ പുളിക്കൽ കവല വഴി പോകേണ്ടതാണ്.