കോട്ടയം : ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ ഇടപാടുകാര്‍ക്ക് പണം പലിശയ്ക്ക്കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കേരള കോൺഗ്രസ് ബി നേതാവ് കടുത്തുരുത്തി മാന്നാർ മൂലേകുന്നത്ത് വീട്ടിൽ സാബു മത്തായി (52) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലൈസൻസോ മറ്റ് മതിയായ രേഖകളോ ഇല്ലാതെയാണ് വീട്ടില്‍ പണമിടപട് നടത്തിയിരുന്നത്.
ഇത്തരത്തില്‍ പണമിടപട് നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ ഇടപാടുകാരിൽ നിന്ന് അനധികൃതമായി ഈടായി വാങ്ങി സൂക്ഷിച്ചിരുന്ന ചെക്കുകളും, ആധാർ കാർഡ് കോപ്പികളും കണ്ടെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ അരുൺകുമാർ പി.എസ്, ജയകുമാർ കെ.ജി, എ.എസ്.ഐ ഗിരീഷ് കുമാർ,ഷീഫബീവി, സി.പി.ഓ അനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.