കോട്ടയം : വായനയെയും ഗ്രന്ഥശാലകളെയും പരിപോക്ഷിപിച്ച പി .എൻ . പണിക്കരുടെ ജൻമഗൃഹം ജീർണിച്ച് തകർന്നു വീണത് സർക്കാരിന്റെയും കേരള ഗ്രന്ഥശാല സംഘത്തിന്റെയും കെടുകാര്യസ്ഥതയാണെന്ന് മാനവ സംസ്കൃതി കോട്ടയം ജില്ലാ കമ്മറ്റി യോഗം അറിയിച്ചു. കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ ഗ്രന്ഥശാലകൾക്കു വേണ്ടി പിരിച്ചെടുടുക്കുന്ന സർക്കാരും കേരള ഗ്രന്ഥശാല സംഘവും തികഞ്ഞ അനാദരവാണ് പി.എൻ പണിക്കർ സാറിന്റെ സ്മാരകത്തോട് കാട്ടിയെ തെന്നും യോഗം അംഗീകരിച്ച പ്രതിഷേധ പ്രമേയത്തിൽ ചൂണ്ടികാട്ടി.
ജില്ലാ ചെയർമാൻ ടി.എസ്.സലിം അധ്യക്ഷനായിരുന്നു. മാനവ സംസ്കൃതി കേന്ദ്ര സമിതി അംഗം അഡ്വ. ജി. ഗോപകുമാർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എം.ശ്രീകുമാർ , പയസ് തോമസ്, സാബു മാത്യു, ഡോ.സാജു ജോസഫ് , അനിതാ ഷാജി, ഡോ.ബാബു സെബാസ്റ്റ്യൻ, അഡ്വ. ജോജി അലക്സ് , ജെഫിൻ റോയി, പി.കെ. മണിലാൽ, അൻസാരി ബാപ്പു, പരിമൾ ആന്റണി എന്നിവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.