കോട്ടയം : മെഡക്സ് 2023 ന് നാളെ തുടക്കം. ഉദ്ഘാടനം ചൊവാഴ്ച മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. 28 വിഭാഗങ്ങളിലായി 20 ദിവസങ്ങൾ നീളുന്ന പ്രദർശനം. മെഡിക്കല്‍ കോളജിൽ ‘മെഡക്‌സ്’ ആരോഗ്യ വിജ്ഞാന പ്രദര്‍ശനം നാളെ ആരംഭിക്കും. ഈ മാസം 26 വരെ ഡെന്‍റല്‍ കോളജിനും ലോക്കല്‍ ഒപിക്കും സമീപമുള്ള പഴയ കാമ്ബസിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയനായ ആന്‍ഡിക സ്റ്റുഡന്‍റ് യൂണിയന്നാണ് പ്രദർശനത്തിന് നേതൃത്വം നല്‍കുന്നത്. ഗൈനക്കോളജി വിഭാഗം മുതല്‍ ജനറല്‍ സര്‍ജറി വരെയുള്ള 28 വിഭാഗങ്ങളുടെ സ്റ്റാളുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. വൈദ്യശുശ്രൂഷാ രംഗത്തെ നൂതന സമ്ബ്രദായങ്ങളും ചികിത്സാരീതിയും മനുഷ്യ ശരീരത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തന രീതികളും തുടങ്ങി പൊതു ജനങ്ങളും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും വിശദീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനസമയം.
രാവിലെ 7 മുതല്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രദര്‍ശനം കാണുന്നതിന് പൊതുജനങ്ങള്‍ക്ക് 130 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ടാകും.
രാവിലെ ഒമ്ബതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഉണ്ട്.
കോട്ടയം മെഡിക്കല്‍ കോളജിന്‍റെ വജ്രജൂബിലിയോടനുബന്ധിച്ചാണു മെഡക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്.
70 ലക്ഷം രൂപ ചെലവ് വരുന്ന മെഡക്‌സ് പ്രദര്‍ശനത്തില്‍ ഒരു ലക്ഷത്തില്‍പ്പരം സന്ദര്‍ശകരുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോട്ടയത്തിനു പുറമേ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നുള്ള കാണികളെയും പ്രതീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രദർശനം ഉദ്ഘാടനം ചെയ്യും.