കൊടുങ്ങൂർ : കൊടുങ്ങൂർ സഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നാമത് അഖില കേരള വടംവലി മത്സരം ഒക്ടോബർ എട്ട് ഞായറാഴ്ച ക്ഷേത്ര മൈതാനിയിൽ നടക്കും. ലഹരിയ്ക്ക് എതിരെ മദ്യവും മയക്കുമരുന്നും അല്ല കളിയാണ് ലഹരി എന്ന സന്ദേശം ഉയർത്തി ആണ് വടംവലി. വടവലിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ വലിയൊരു ശതമാനം നിരാശ്രയരായ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയാണു വിഭാവനം ചെയ്യുന്നത്. കേരളത്തിലെ എണ്ണം പറഞ്ഞ40 ലധികം ടീമുകൾ വടവലിയിൽ മാറ്റുരയ്ക്കും. എട്ടാം തീയതി വൈകിട്ട് ഏഴുമണിയ്ക്ക് ആണ് മത്സരം ആരാഭിക്കുക.മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. ജി രാമൻ നായർ വടംവലി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. ഒന്നാം സമ്മാനം 20023, രണ്ടാം സമ്മാനം 15015 മൂന്നാം സമ്മാനം, 12012,
നാലാം സമ്മാനം 8008, ആറും ഏഴും എട്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് 5005 രൂപയും ഒൻപതു മുതൽ പതിനാറു വരെ എത്തുന്നവർക്ക് 3003 രൂപയും സമ്മാനമായി നൽകുന്നു. കേരള ടഗ് വാർ അസോസ്സിയേഷൻ ആണ് വടവലി നിയത്രിക്കുന്നതു. വിവിധ മേഖലകളിൽ പ്രതിഭ തെളിച്ചവരെ ചടങ്ങിൽ ആദരിക്കും
കൊടുങ്ങൂർ സഹൃദ കൂട്ടായ്മയുടെ അഖില കേരള വടംവലി മത്സരം ഒക്ടോബർ എട്ടിന്
Advertisements