പോലീസ് ‘യൂണിഫോമിൽ’ രോഗികളോട് ഗുണ്ടായിസവും വിരട്ടുമായി കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ ; മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുമ്പോൾ സാധാരണക്കാരായ രോഗികളുടെ മേൽ കുതിര കയറി സെക്യൂരിറ്റി ഗുണ്ടകൾ 

കോട്ടയം : ഗുണ്ടകളെ തിരഞ് പിടിച്ച് പരിശീലനം നൽകി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നതാണോ ? കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്ന സാധാരണക്കാരായ രോഗികളോടുള്ള സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റം കാണുമ്പോൾ ആരും ചോദിച്ച് പോകും. പൊലീസ് യുണിഫോമിന് സമാനമായ യൂണിഫോം ധരിച്ച് ഗുണ്ടായിസവുമായി തങ്ങൾ ഡി വൈ എസ് പി റാങ്കുകാരാണ് എന്ന് സ്വയം വിശ്വസിച്ചാണ് ഈ സംഘം മെഡിക്കൽ കോളജിൽ നില ഉറപ്പിച്ചിരിക്കുന്നത്. മോഷ്ടാക്കളും സാമൂഹ്യ വിരുദ്ധരും നിർബാധം ആശുപത്രിയിലെ വാർഡുകളിൽ അടക്കം കയറിയിറങ്ങുമ്പോഴാണ് ഈ സംഘത്തിന്റെ ഗുണ്ടായിസം, 

Advertisements

കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ എത്തിയാൽ ഏതൊരു രോഗിയെയും കുട്ടിരിപ്പുകാരനെയും ക്രിമിനലുകളെ കൈയാര്യം ചെയ്യുന്നത് പോലെയാണ് ഈ സംഘം കൈകാര്യം ചെയ്യുന്നത്. മര്യാദ എന്നത് തൊട്ട് തീണ്ടാതെയാണ് ഈ സെക്യൂരിറ്റി ഗുണ്ടകളുടെ പെരുമാറ്റം. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തിയ രോഗിയുടെ കുട്ടിരിപ്പുകാരനോട് മോശമായ രീതിയിലാണ് സെക്യൂരിറ്റി ജീവനക്കാർ പെരുമാറിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗിയോടൊപ്പം ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തിന് മുന്നിൽ കാർ പാർക്ക് ചെയ്ത ശേഷം രോഗിയുമായി ആശുപത്രിയ്ക്കുള്ളിൽ കയറിയ കൂട്ടിരിപ്പുകാരനോട് രോഗിയെ ഡോക്ടറെ കാട്ടും മുൻപ് കാർ മാറ്റി ഇടാൻ ആവശ്യപ്പെട്ട് മോശമായ രീതിയിലാണ് സെക്യൂരിറ്റി ജീവനക്കാർ പെരുമാറ്റിയത്. രോഗിയെ ഡോക്ടറെ കാട്ടിയ ശേഷം കാർ മാറ്റാം എന്ന് അറിയിച്ചെങ്കിലും ഉടനടി കാർ മാറ്റണം എന്ന വാശിയിലായിരുന്നു രണ്ട് സെക്യൂരിറ്റി ജീവനക്കാർ. രോഗിയുടെ കൂട്ടിരിപ്പുകാരൻ കാറിന്റെ താക്കോൽ നൽകാം വണ്ടി മാറ്റിയിട്ടു കൊള്ളു എന്ന് അറിയിച്ചെങ്കിലും – ഇത് തങ്ങളുടെ പണിയല്ല – എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ മറുപടി. 

ഇതിന് ശേഷം എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും കുട്ടി ഇവർ സ്ഥലത്ത് എത്തി. പൊലീസ് ഉദ്യോഗസ്ഥരിൽ മാന്യനായ സിവിൽ പൊലീസ് ഓഫിസർ കാര്യം മനസിലാക്കി മടങ്ങി പോയി. എന്നാൽ , ഇത് തങ്ങൾക്ക് നാണക്കേടാകും എന്ന് കരുതിയ സെക്യൂരിറ്റി സംഘം , ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐയെയും കൂട്ടി സ്ഥലത്ത് എത്തി. സംഭവം എന്താണ് എന്ന് അന്വേഷിക്കും മുൻപ് – ഇവനാണോ അവൻ – എന്ന് ആക്രോശിച്ച് കൊണ്ടാണ് എ.എസ്.ഐ അത്യാഹിത വിഭാഗത്തിലേയ്ക്ക് കടന്ന് വന്നത് എന്ന് പരാതിക്കാരൻ പറയുന്നു. 

സെക്യൂരിറ്റി ജീവനക്കാരുടെ സമ്മർദം സഹിക്കാനാവാതെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ , താൻ രോഗിയ്ക്ക് കൂട്ടിരിക്കാമെന്നും വാഹനം പാർക്ക് ചെയ്തിട്ട് വരാനും രോഗിയുടെ കുട്ടിരിപ്പ് കാരനോട് ഉപദേശിച്ചു. ഇദേഹം വാഹനം പാർക്ക് ചെയ്ത ശേഷം മടങ്ങി വരും വരെ ഡോക്ടറെ കാണിക്കാൻ അടക്കം രോഗിയുടെ കൂടെ നടന്നത് ഈ സിവിൽ പൊലീസ് ഓഫിസറായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുമ്പോഴാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം. 

Hot Topics

Related Articles