കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകും മുൻപ് തന്നെ തുഷാർ വെള്ളാപ്പള്ളിയുടെ പോസ്റ്റർ അലങ്കോലമാക്കി എതിരാളികൾ. കോട്ടയം കുമാരനല്ലൂരിൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന തുഷാർ വെള്ളാപ്പള്ളിയുടെ ഫ്‌ളക്‌സ് ബോർഡാണ് എതിരാളികൾ അലങ്കോലമാക്കിയത്. നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം കൂടി സ്ഥാപിച്ചാണ് പ്രചാരണം നടത്തിയിരുന്നത്. ഇത്തരത്തിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡിലാണ് കരി പുരട്ടിയിരിക്കുന്നത്. സംഭവത്തിൽ എൻഡിഎ പരാതി നൽകാൻ ഒരുങ്ങുകയാണ്.
Advertisements