കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ അസഭ്യവുമായ ഇതര സംസ്ഥാന തൊഴിലാളി; തൊഴിലാളിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ചു

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അസഭ്യ വർഷം. മദ്യലഹരിയിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു വച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു അക്രമ സംഭവങ്ങൾ. സ്റ്റാൻഡിൽ മദ്യപിച്ച് എത്തിയ ഇതര സംസ്ഥാന തൊഴിലാളി തന്നെ ആരോ മർദിച്ചതായി പൊലീസ് ഉദ്യോഗസ്ഥനോട് പരാതി പറയുകയായിരുന്നു. പരാതി പറയുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം അതിരൂക്ഷമായതോടെ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന്, നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. എന്നാൽ, മദ്യലഹരിയിൽ അക്രമി ബഹളം വച്ചിട്ടും പൊലീസ് എത്തിയില്ലെന്നും പരാതിയുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.