കുമരകം കലാഭവൻ സ്വാതന്ത്ര്യ  ദിനാഘോഷം നടത്തി 

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ 77- മത് സ്വാതന്ത്ര്യ ദിനാഘോഷം കലാഭവനിൽ നടത്തി, കോട്ടയം  സ്റ്റുഡൻസ്  പോലീസ് കേഡറ്റ് പദ്ധതി അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസർ  ഡി  ജയകുമാർ സ്വാതന്ത്ര്യ ദിന  സന്ദേശം നൽകി ,കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി കെ ലാൽ ജ്യോത്സ്വർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ നാഷണൽ എക്സ്  സർവ്വീസ് കോർഡിനേഷൻ കമ്മറ്റി കുമരകം യൂണിറ്റ് പ്രസിഡണ്ട് കെ കെ ജോഷിമോൻ , കലാഭവൻ ഭാരവാഹികളായ  എസ് ഡി പ്രേംജി, പി വി പ്രസേനൻ ,സാൽവിൻ കൊടിയന്ത്ര , എസ് ജയരാജ് ,  പി കെ ശാന്തകുമാർ ,ടി സി തങ്കപ്പൻ എന്നിവർ സംസാരിച്ചു  തുടർന്ന് കലാഭവൻ കമ്മ്യൂണിക്കേഷൻസ് നേതൃത്വത്തിൽ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. കലാഭവൻ അങ്കണത്തിൽ ദേശീയ പതാക  റ്റി.കെ ലാൽ ജ്യോത്സ്യർ  ഉയർത്തി. 

Advertisements

Hot Topics

Related Articles