കുടമാളൂർ: ചങ്ങനാശ്ശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാൾ ഈ വരുന്ന ഫെബ്രുവരി മാസം രണ്ടാം തീയതി മുതൽ 12-ാം തീയതി വരെ ഭക്തി നിർഭരമായി വിപുലമായ ആഘോഷങ്ങളോടെ നടത്തപ്പെടുന്നു. പ്രധാന തിരുനാളിനൊരുക്കമായി ഈ വരുന്ന ഞായറാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് കേരളാ ഗവൺമെന്റ് സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ, വിവിധ സർക്കാർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ജന പ്രതിനിധികൾ എന്നിവർ ഒത്തുചേരുന്ന അവലോകന യോഗം നടത്തപ്പെടുന്നു . അഭിവന്ദ്യ പിതാക്കന്മാരുടെ അനുഗ്രഹീത സാന്നിധ്യവും , ദേശത്തിന് അനുഗ്രഹം ചൊരിയുന്ന പ്രദിക്ഷണങ്ങളും , ആസ്വാദക ഹൃദയങ്ങളെ സ്വാധീനിക്കുന്ന കലാവിരുന്നുകളും ഓരോ ദിവസങ്ങളിലും നടത്തപ്പെടുന്നു. ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ച്
വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
തിരുനാളിന്
ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, അസി. വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശ്ശേരി, കൈക്കാരന്മാരായ പി.എസ്. ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരിൽ , പി.ആർ. ഓ. അഡ്വ. ജോർജ് ജോസഫ് പാണംപറമ്പിൽ , തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ റിജോയ് തുരത്തേൽ, ജോയിന്റ് കൺവീനർ ജോർജ്ജ് പി. ജി റോസ് വില്ലാ , വിവിധ കമ്മിറ്റി കൺവീനർമാർ , പാരിഷ് കൗൺസിൽ അംഗങ്ങൾ വാർഡ് ഭാരവാഹികൾ കൂട്ടായ്മ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകും.
മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കുടമാളൂർ പള്ളിയിൽ ദർശന തിരുനാളിന് വിപുലമായ ഒരുക്കങ്ങൾ
Advertisements