കോട്ടയം: മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിനു സമീപം വീടിന്റെ അടുക്കള ഇടിഞ്ഞു താണു. മൂലവട്ടം കുറ്റിക്കാട് പുത്തൻ വീട്ടിൽ റെജി പി.കെയുടെ വീടാണ് ഇടിഞ്ഞു താണത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കനത്ത മഴയത്താണ് വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും, ഒരു മുറിയുടെ ഒരു ഭാഗവും ഇടിഞ്ഞ് താണത്. റെജിയുടെ അമ്മയും ഭാര്യയും മകളുമാണ് അടുക്കള ഇടിഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്നത്. തുടർന്ന്, ശബ്ദം കേട്ട് വീട്ടുകാർ മാറുകയായിരുന്നു. വില്ലേജ്, നഗരസഭ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്നാണ് വീട് ഇടിഞ്ഞു വീണത് എന്നു സംശയിക്കുന്നു.
Advertisements