കോട്ടയം : എം സി റോഡിൽ നാട്ടകം പൊളിടെക്നിക് കോളേജിനു മുന്നിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ സ്കൂട്ടർ ബസിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ യുവാവാണ് മരിച്ചത്. കൊല്ലം ചാത്തന്നൂർ സ്വദേശി സിദ്ധാർത്ഥ് (20) ആണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ.






ഇന്ന് രാവിലെ പത്തരയോട് കൂടി നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി സ്വകാര്യ ബസ്സിലും പിന്നീട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവാവിനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖത്തും ശരീരത്തിലും ഗുരുതരമായി യുവാവിന് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി. റോഡിൽ ചിതറിക്കിടന്ന രക്തവും ശരീര അവശിഷ്ടങ്ങളും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് കഴുകി നീക്കിയത്. അപകട വിവരമറിഞ്ഞ് ചിങ്ങവനം പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ അടിക്കടിയായി ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ അതീവ ജാഗ്രത വേണം എന്നാണ് നാട്ടുകാർ പറയുന്നത്. പോലീസും മോട്ടോർ വാഹന വകുപ്പും ഈ വിഷയത്തിൽ അടിയന്തരമായി ബോധവൽക്കരണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.