കോട്ടയം: തുടര്‍ച്ചാനുമതി ലഭ്യമാക്കാതെ റെയില്‍വേ സ്ഥലമെടുപ്പ് ഓഫീസില്‍ മൂന്ന് മാസത്തിലേറെയായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ജിഒ യൂണിയൻ പ്രകടനം നടത്തി. മുടന്തന്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ച് റെയിൽവേ അധികൃതര്‍ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകള്‍ക്ക് തുക കൈമാറാത്തതും റവന്യൂ വകുപ്പ് അധികൃതരുടെ നിസ്സംഗതയുമാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിന് തടസ്സമായത്.
കോട്ടയം സിവിൽ സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യോഗത്തില്‍ ഏരിയ സെക്രട്ടറി മനേഷ് ജോൺ സ്വാഗതവും ഏരിയ പ്രസിഡന്റ് ലീന പി കുര്യൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഉദയന്‍ വി കെ, ജില്ലാ സെക്രട്ടറി കെ ആര് അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.