കോട്ടയം : കോട്ടയത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ പായിക്കാട് സ്വദേശിയായ തോട്ടുപുറത്ത് രതീഷ് (44) നെയാണ് പേരൂർ – സംക്രാന്തി റോഡിൽ കുഴിയാലിപ്പടിക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണി മുതൽ റോഡരികിൽ പാർക്ക് ചെയ്ത ഈ വാഹനം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും അസ്വഭാവികത സംശയിച്ചിരുന്നില്ല. എന്നാൽ രാത്രി എട്ട് മണിയോടെയാണ് വാഹനത്തിൽ ആളുണ്ടെന്ന് മനസ്സിലാക്കിയത്. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി കാർ തുറന്ന് പരിശോധിച്ച ശേഷമാണ് യുവാവ് മരിച്ചത് മനസിലാക്കിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.