കോട്ടയം ശാസ്ത്രി റോഡിൽ എസ്.എച്ച് ആശുപത്രിയിലേയ്ക്കുള്ള റോഡിൽ വൻ വാകമരം കടപുഴകി വീണു; അർദ്ധരാത്രി മരം കടപുഴകി വീണതിനാൽ ഒഴിവായത് വൻ ദുരന്തം; സ്‌കൈലൈൻ ഫ്‌ളാറ്റിന് കേടുപാടുകൾ സംഭവിച്ചു

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ അർദ്ധരാത്രിയിലുണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ശാസ്‌ത്രോ റോഡിൽ നിന്നും എസ്എച്ച് ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ വൻ വാകമരമാണ് കടപുഴക വീണത്. രാത്രയിൽ 12 മണിയോട് കൂടിയായിരുന്നു അപകടം. സമീപത്തെ സ്‌കൈലൈൻ ഫ്‌ളാറ്റിൽ കൂടി ഇടിച്ചാണ് മരം കടപുഴകി വീണത്. അപകടത്തിൽ സ്‌കൈലൈൻ ഫ്‌ളാറ്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പകൽ സമയത്ത് നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. രാത്രിയിൽ വാഹനങ്ങളും ആളുകളുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രിയിൽ മരം മറിഞ്ഞ് വീണ വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനാ സംഘവും പൊലീസും സ്ഥലത്ത് എത്തി. തുടർന്ന്, നീലിമംഗലം ക്രെയിൻ സർവീസിന്റെ ക്രെയിൻ വിളിച്ചു വരുത്തി മരം വെട്ടി നീക്കി.

Advertisements

Hot Topics

Related Articles