കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടികളോട് അശ്ലീല കമന്റ് : വയോധികനെ പിന്തുടർന്ന് പിടികൂടി പെൺകുട്ടികൾ : പ്രതിയെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു

കോട്ടയം : കോട്ടയം നഗരം മധ്യത്തിൽ പെൺകുട്ടികളോട്  അശ്ലീല കമൻറ് അടിച്ച വയോധികനെ പെൺകുട്ടികൾ പിന്തുടർന്ന് പിടികൂടി. ചിങ്ങവനം സ്വദേശിയായ വയോധികനെയാണ് നഗരമധ്യത്തിൽ വച്ച് രണ്ടു പെൺകുട്ടികൾ പിന്തുടർന്ന് പിടികൂടിയത്. ഇയാളെ പോലീസിന് കൈമാറി.  വെള്ളിയാഴ്ച വൈകിട്ട് നാലരയോടുകൂടി കോട്ടയം ടി ബി റോഡിലായിരുന്നു സംഭവങ്ങൾ. കെഎസ്ആർടിസി ഭാഗത്തുനിന്നും നടന്നുവരികയായിരുന്നു  പെൺകുട്ടികൾ. ഈ സമയം പിന്തുടർന്നെത്തിയ വയോധികൻ ഇവർക്കു നേരെ അശ്ലീല പദപ്രയോഗങ്ങൾ നടത്തുകയായിരുന്നു. ഇതോടെ പെൺകുട്ടികൾ ഇയാൾക്ക് പിന്നാലെ എത്തി തടഞ്ഞു നിർത്തി. സംഭവമറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി. പെൺകുട്ടികൾ വിവരമറിയിച്ചതോടെ സ്പൈഡർ പെട്രോളിംഗ് സംഘവും സ്ഥലത്തെത്തി. തുടർന്ന് കൺട്രോൾ റൂം വാഹനം വിളിച്ചുവരുത്തി ശല്യക്കാരനെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് പരാതിയുണ്ടെങ്കിൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.