കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ പമ്പ സർവീസ് എത്തിയ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ മർദ്ദനം . റെയിൽവേ സ്റ്റേഷനിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളി യൂണിയനിൽ പെട്ട സിഐടിയു നേതാവാണ് മർദ്ദിച്ചതെന്ന് ആരോപണമുയർന്നു. ആക്രമണത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത്തുവാടി പോയില്ലേ ഡ്രൈവർ കങ്ങഴ പത്തനാട് സ്വദേശി അനീഷ് കെ ബാബുവിനെയാണ് ഓട്ടോ ഡ്രൈവർ മർദ്ധിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. പിൽഗ്രിം ഷെൽട്ടറിന്റെ സമീപത്തായി കെ എസ് ആർ ടി സി ബസ് പാർക്ക് ചെയ്യുന്നതിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടെ ബസ് പാർക്ക് ചെയ്യുന്നതിനായി എടുക്കുന്നതിനിടെ അങ്ങോട്ടേയ്ക്ക് ഒരു ഓട്ടോറിക്ഷ എത്തി. ഈ സമയം ഇവിടെ പാർക്ക് ചെയ്തിരുന്ന കെ എസ് ആർ ടി സി ബസിലുണ്ടായിരുന്ന ഡ്രൈവർ അപകടം ഒഴിവാക്കാൻ ഓട്ടോയ്ക്ക് കൈ കാട്ടി. എന്നാൽ പുറത്തിറങ്ങി എത്തിയ ഓട്ടോ ഡ്രൈവർ അസഭ്യം വിളിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഡ്രൈവറെ ബസിൽ നിന്ന് വിളിച്ചിറക്കി മർദിക്കുകയായിരുന്നു എന്നാണ് ജീവനക്കാരുടെ പരാതി. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.