കോട്ടയം : മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ വൈക്കം ബ്ലോക്ക് തല ഉൽഘാടനം നടന്നു. തോമസ് ചാഴിക്കാടൻ എം.പി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ പുഷ്പ മണി, വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം എന്നിവർ ആശുപത്രി ഉപകരണങ്ങൾ കൈമാറി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശേരി , ചീഫ് വെറ്റിനറി ഓഫിസർ ഡോ. മനോജ് കുമാർ എന്നിവർ പദ്ധതി വിശദീകരണവും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജയദേവൻ എൻ കൃതജ്ഞത രേഖപ്പെടുത്തി.
വൈക്കം ബ്ലോക്കിലെ ക്ഷീര കർഷകർ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി, വൈക്കം ബ്ലോക്ക് കളിലേയ്ക്ക് രണ്ടു വാഹനങ്ങൾ ആണ് അനുവദിച്ചിരിക്കുന്നത്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിച്ചിട്ടുള്ളത്.
മൃഗാശുപത്രികളിൽ നിന്നും പ്രവർത്തന സമയങ്ങളിൽ സൗജന്യ സേവനം ലഭ്യമാണെങ്കിലും ആശുപത്രിയിൽ നേരിട്ട് ചെല്ലാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ ആശുപത്രി പ്രവർത്തനം കഴിഞ്ഞുo രാത്രി 8 മണി വരെയും 1962 ടോൾ ഫ്രീ നമ്പറിലൂടെ നിശ്ചിത ഫീസ് നൽകി ചികിത്സ ലഭ്യമാക്കാം എന്നതാണ് ഇതിനുള്ള പ്രത്യേകത.കേരളത്തിലെ ബാക്കിയുള്ള ബ്ലോക്കുകളിലേക്ക് ഉടന്‍ വാഹനങ്ങളെത്തും.
ക്ഷീരകര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഈ സേവനത്തിന് വേണ്ടി ബന്ധപ്പെടാം. ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിങ്ങനെ മൂന്ന് പേരാണുള്ളത്. തുടക്കത്തില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ എട്ടുവരെയാണ് സേവനം. ക്ഷീര കര്‍ഷകര്‍ക്ക് വാതില്‍പ്പടി സേവനം ലഭിക്കുന്നതിന് ഫീസ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. കന്നുകാലികള്‍, പൗള്‍ട്രി മുതലായവയ്ക്ക് 450 രൂപയാണ് നിരക്ക്. കൃത്രിമ ബീജദാനത്തിന് 50 രൂപ അധികം നല്‍കണം.
അരുമമൃഗങ്ങള്‍ക്ക് 950 രൂപ, അടിയന്തിര ചികിത്സ സംവിധാനം ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ കർഷകരുടെ വീടുകളിൽ സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം ഓപ്പറേഷൻ, പ്രസവ സംബന്ധമായ കേസുകൾ ,ഒന്നിലധികം ഡോക്ടർമാർ വേണ്ടി വരുന്ന കേസുകൾ എന്നിവക്ക് അതിനനുസൃതമായി തുക ഓൺലൈൻ ആയി നൽകണം.