കോട്ടയം അതിരമ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം: പ്രതികള്‍ അറസ്റ്റിൽ

കോട്ടയം : ഏറ്റുമാനൂർ അതിരമ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ മുത്തൂർ ഭാഗത്ത് കുടുക്കിൽ വീട്ടിൽ സുരേന്ദ്രൻ മകൻ സൂരജ് .കെ  (22), തലശ്ശേരി പന്നിയന്നൂർ ഭാഗത്ത് താഴെപുറ്റത്തിൽ വീട്ടിൽ സലിം മകൻ സഹദ് ഇബ്നു സലീം (25), മലപ്പുറം കോട്ടപ്പുറം പൈക്കരതൊടി വീട്ടിൽ ഷെരീഫ് മകൻ അബ്ഷർ പി. റ്റി (23) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisements

ഇവർ കഴിഞ്ഞ ദിവസം  അതിരമ്പുഴ ഭാഗത്ത് താമസിക്കുന്ന മധ്യവയസ്കയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ ചീത്ത വിളിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. വീട്ടമ്മയുടെ മകനും പ്രതികളിൽ ഒരാളായ അബ്ഷറും  തമ്മിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന്  ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ഇവരെ പിടികൂടുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ സി.ആർ,  എസ്.ഐ സെബാസ്റ്റ്യൻ, ജോസഫ് ജോർജ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.