കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 3 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ  ടി ആർ എഫ് , ചാമപ്പാറ, അടുക്കം മേലടുക്കം,മേലേമേലടുക്കം, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആർ എ ആർ എസ് , മാനർ, വട്ടക്കായൽ, മാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണയ്ക്കാച്ചിറ, ഇളങ്കാവ്,  കോയിപുരം, അമ്പലക്കൊടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള തിരുവാറ്റ, വാരിശ്ശേരി , ചുങ്കം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 9:00  മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles