മണർകാട് പള്ളിയിൽ ആരാധന ക്രമീകരണങ്ങളിൽ മാറ്റം വരുത്തി

മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ (താഴത്തെ പള്ളിയിൽ) പാനലിംഗ് പണികൾ നടത്തി കൊണ്ടിരിക്കുകയാണ്. സമയബന്ധിതമായി പണികൾ പൂർത്തീകരിക്കുന്നതിന് ഞായറാഴ്ചകളിലും തുടർച്ചയായി  പണികൾ നടത്തേണ്ടതുള്ളത് കൊണ്ട് , ജൂലൈ 7, 14, 21 എന്നീ ഞായറാഴ്ചകളിൽ താഴത്തെ പള്ളിയിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.    കരോട്ടെ പള്ളിയിൽ ഞായറാഴ്ചകളിൽ  രാവിലെ  നടത്തിവരാറുള്ള കുർബ്ബാനയുടെ സമയത്തിൽ മാറ്റം വരുത്തി, മേൽപ്പറഞ്ഞ ദിവസങ്ങളിൽ രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയും, 8.30-ന്

Advertisements

 വിശുദ്ധ മൂന്നിമ്മേൽ കുർബ്ബാനയും നടത്തപ്പെടുന്നതാണ് എന്ന് വികാരി വെരി.റവ. ഈ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത് അറിയിച്ചു.

Hot Topics

Related Articles